ദോഹ. ആധുനിക ഖത്തറിന്റെ ശില്പിയും ദീർഘ വീക്ഷ്ണവും ഉള്ള ഭരണാധികാരി യായിരുന്നു അന്തരിച്ച ഷെയ്ക്ക് ഹമദ് ബിൻ ഖലീഫ അൽ താന്നി യെന്ന് അബ്ദുള്ള ട്രെയ്ഡിങ് കമ്പനി അനുശോചന സന്ദേശയത്തിൽ പറഞ്ഞു എല്ലാ വിഭാഗം ജനനങ്ങൾക്കും കരുണയും നീതിയും നൽകിയ അദ്ദേഹത്തിന്റെ പരലോക ശാന്തി ക്കായി പ്രാർത്ഥിക്കുന്നു. ......
ദോഹ: ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണ വേളയിലും മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം (Ministry of Labour) അറിയിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഒരേപോലെ ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.
2026 ജൂലൈ 13 തിങ്കളാഴ്ച മുതൽ രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
ദോഹ: അന്തരിച്ച മുൻ അമീർ 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനെത്തിയ വിശിഷ്ടാതിഥികളെയും ജനങ്ങളെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നേരിട്ട് സ്വീകരിച്ചു. ലുസൈൽ കൊട്ടാരത്തിൽ വെച്ചായിരുന്നു ഔദ്യോഗിക അനുശോചന ചടങ്ങുകൾ നടന്നത്.
രാജ്യത്തിന്റെ പ്രിയ നേതാവിന്റെ വേർപാടിൽ അനുശോചനവും ആഴമേറിയ ദുഃഖവും രേഖപ്പെടുത്താൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകളാണ് കൊട്ടാരത്തിലേക്ക് എത്തിയത്. ......
സപ്ലൈകോയ്ക്ക് വേണ്ടി 2026- 27 സീസണിൽ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കുവാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ......
ദോഹ: അന്തരിച്ച മുൻ അമീർ ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഖത്തറിലെ വിദ്യാഭ്യാസ, ശാസ്ത്ര മേഖലകളിലെ പ്രമുഖരും അക്കാദമിക് വിദഗ്ധരും ആഴമേറിയ ദുഃഖവും ആദരവും രേഖപ്പെടുത്തി. കേവലം പ്രകൃതിദത്ത വിഭവങ്ങളിൽ മാത്രം ഒതുങ്ങാതെ, മാനവവിഭവശേഷി വികസനത്തിലും ശാസ്ത്രീയ ഗവേഷണങ്ങളിലും ഊന്നിയുള്ള ഒരു സുസ്ഥിര സമ്പദ്വ്യവസ്ഥയ്ക്കാണ് അദ്ദേഹം രാജ്യത്ത് അടിത്തറയിട്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേവലം വിവരങ്ങൾ മനഃപാഠമാക്കുന്ന ഒരു വിദ്യാഭ്യാസ രീതിയിൽ നിന്ന് മാറി, കുട്ടികളിൽ വിമർശനാത്മക ചിന്തയും (Critical Thinking) ഗവേഷണ താല്പര്യവും വളർത്തുന്ന ഒരു അന്തരീക്ഷം വിദ്യാലയങ്ങളിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഭരണകാലത്തെ പരിഷ്കരണങ്ങൾക്ക് സാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഖത്തറിലെ പ്രമുഖ വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർ അടക്കമുള്ളവർ വ്യക്തമാക്കുന്നത്, കെട്ടിടങ്ങളുടെ വികസനത്തിനപ്പുറം മനുഷ്യരിലുള്ള നിക്ഷേപത്തിനാണ് (Investment in Humans) ഷെയ്ഖ് ഹമദ് മുൻഗണന നൽകിയതെന്നാണ്. ......
തിരുവനന്തപുരം:സംസ്ഥാന വനം വന്യജീവി വകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാരുടെയും ഫോറസ്റ്റ് ഡ്രൈവർമാരുടെയും യൂണിഫോം ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. ജൂലൈ എട്ടാം തീയതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വനം വകുപ്പിലെ വിവിധ തസ്തികകളിലുള്ളവരുടെ പദവി ചിഹ്നങ്ങളിലും ബാഡ്ജുകളിലുമാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ. ......
ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില് നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. ......
ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വൈ.എസ്.ആർ കഡപ്പ ജില്ലയിലാണ് നിലവിൽ രോഗബാധിതരിൽ കൂടുതലുള്ളത്.......
കൃത്യമായ നിലപാടെടുക്കാൻ കഴിയാത്ത മുസ്ലിംലീഗ് മന്ത്രിമാർക്കെതിരെ പാർട്ടിയിലും, പോഷക സംഘടനകളിലും കടുത്ത വിമർശനം. രാഷ്ട്രീയ നിലപാടുകളിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ......